Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Degree Courses

തൊ​ഴി​ലി​ല്ലാ​യ്മ; 12,200 ബി​രു​ദ കോ​ഴ്സു​ക​ൾ നി​ർ​ത്ത​ലാ​ക്കി ചൈ​ന

ബെ​​​​​യ്ജിം​​​​​ഗ്: യു​​​​​വാ​​​​​ക്ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലെ തൊ​​​​​ഴി​​​​​ലി​​​​​ല്ലാ​​​​​യ്മ​​​​​യും നി​​​​​ർ​​​​​മി​​​​​ത ബു​​​​​ദ്ധി (എ​​​​​ഐ) മേ​​​​​ഖ​​​​​ല​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ വ​​​​​ൻ മു​​​​​ന്നേ​​​​​റ്റ​​​​​വും ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ വ​​​​​ൻ അ​​​​​ഴി​​​​​ച്ചു​​​​​പ​​​​​ണി​​​​​യു​​​​​മാ​​​​​യി ചൈ​​​​​ന.

പ​​​​​ഠി​​​​​ച്ചി​​​​​റ​​​​​ങ്ങു​​​​​ന്ന വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്ക് തൊ​​​​​ഴി​​​​​ൽ ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്താ​​​​​ൻ സാ​​​​​ധി​​​​​ക്കാ​​​​​ത്ത 12,200 ബി​​​​രു​​​​ദ കോ​​​​​ഴ്സു​​​​​ക​​​​​ളാ​​​​​ണ് ക​​​​​ഴി​​​​​ഞ്ഞ അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ ചൈ​​​​​നീ​​​​​സ് സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ൾ നി​​​​​ർ​​​​​ത്ത​​​​​ലാ​​​​​ക്കു​​​​​ക​​​​​യോ ത​​​​​ത്കാ​​​​​ല​​​​​ത്തേ​​​​​ക്ക് സ​​​​​സ്പെ​​​​​ൻ​​​​​ഡ് ചെ​​​​​യ്യു​​​​​ക​​​​​യോ ചെ​​​​​യ്ത​​​​​തെ​​​​​ന്ന് ചൈ​​​​​നീ​​​​​സ് മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യു​​​​​ന്നു. ഇ​​​​​ത്ത​​​​​രം കോ​​​​​ഴ്സു​​​​​ക​​​​​ളെ​​​​​ല്ലാം അ​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണു ചൈ​​​​​നീ​​​​​സ് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ.

ജോ​​​​​ലി​​​​​സാ​​​​​ധ്യ​​​​​ത മ​​​​​ങ്ങി​​​​​യ കോ​​​​​ഴ്സു​​​​​ക​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ൾ പ​​​​​ക​​​​​രം ആ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ഷ​​​​​ൽ ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ്, റോ​​​​​ബോ​​​​​ട്ടി​​​​​ക്സ് തു​​​​​ട​​​​​ങ്ങി​​​​​യ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലാ​​​​​യി 10,200 പു​​​​​തി​​​​​യ കോ​​​​​ഴ്സു​​​​​ക​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.

ഹ്യു​​​​​മാ​​​​​നി​​​​​റ്റീ​​​​​സ്, ആ​​​​​ർ​​​​​ട്സ്, വി​​​​​ദേ​​​​​ശ ഭാ​​​​​ഷ​​​​​ക​​​​​ൾ, മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് കോ​​​​​ഴ്സു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​യാ​​​​​ണു നി​​​​​ർ​​​​​ത്ത​​​​​ലാ​​​​​ക്കി​​​​​യ കോ​​​​​ഴ്സു​​​​​ക​​​​​ളി​​​​​ലേ​​​​​റെ​​​​​യും. ആ​​​​​ർ​​​​​ട്സ്, ഡി​​​​​സൈ​​​​​ൻ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ എ​​​​​ഐ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യു​​​​​ടെ ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റ്റം തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ വ​​​​​ൻ​​​​​തോ​​​​​തി​​​​​ൽ കു​​​​​റ​​​​​ച്ച​​​​​താ​​​​​ണ് ഇ​​​​​തി​​​​​നു പ്ര​​​​​ധാ​​​​​ന കാ​​​​​ര​​​​​ണം. ഫോ​​​ട്ടോ​​​ഗ്ര​​​ഫി, ഇ​​​ല്ല​​​സ്ട്രേ​​​ഷ​​​ൻ, ഫാ​​​ഷ​​​ൻ ഡി​​​സൈ​​​നിം​​​ഗ് എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ഴ്സു​​​ക​​​ളും നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യ​​​വ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ഷാം​​​​​ഗ്ഹാ​​​​​യ് സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല ഈ ​​​​​വ​​​​​ർ​​​​​ഷം മു​​​​​ത​​​​​ൽ ത​​​​​ങ്ങ​​​​​ളു​​​​​ടെ പ്രൊ​​​​​ഡ​​​​​ക്‌​​​​​ട് ഡി​​​​​സൈ​​​​​ൻ കോ​​​​​ഴ്സി​​​​​ലേ​​​​​ക്കു​​​​​ള്ള പ്ര​​​​​വേ​​​​​ശ​​​​​നം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. മോ​​​​​ഡ​​​​​ലിം​​​​​ഗ്, റെ​​​​​ൻ​​​​​ഡ​​​​​റിം​​​​​ഗ് തു​​​​​ട​​​​​ങ്ങി​​​​​യ ജോ​​​​​ലി​​​​​ക​​​​​ൾ ഇ​​​​​പ്പോ​​​​​ൾ എ​​​​​ഐ സോ​​​​​ഫ്റ്റ്‌​​​​​വേ​​​​​റു​​​​​ക​​​​​ൾ ത​​​​​നി​​​​​യെ ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ ഇ​​​​​ല്ലാ​​​​​താ​​​​​യെ​​​​​ന്നാ​​​​​ണു വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ.രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ സാ​​​​​മ്പ​​​​​ത്തി​​​​​ക മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന​​​​​ക​​​​​ൾ​​​​​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ചാ​​​​​ണ് പു​​​​​തി​​​​​യ കോ​​​​​ഴ്സു​​​​​ക​​​​​ൾ രൂ​​​​​പ​​​​​ക​​​​​ല്പ​​​​​ന ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഒ​​​​​ന്പ​​​​​തോ​​​​​ളം സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളി​​​​​ൽ എം​​​​​ബോ​​​​​ഡി​​​​​ഡ് ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് പോ​​​​​ലു​​​​​ള്ള അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക എ​​​​​ഐ കോ​​​​​ഴ്സു​​​​​ക​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ച്ചു​​​​​ക​​​​​ഴി​​​​​ഞ്ഞു. വി​​​​​പ​​​​​ണി​​​​​യി​​​​​ൽ എ​​​​​ഐ പ്രൊ​​​​​ഡ​​​​​ക്‌​​​​​ട് മാ​​​​​നേ​​​​​ജ​​​​​ർ​​​​​മാ​​​​​രു​​​​​ടെ ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത​​​​​യി​​​​​ൽ 81ശ​ത​മാ​നം മു​​​​​ത​​​​​ൽ 369ശതമാനം വ​​​​​രെ വ​​​​​ർ​​​​​ധ​​​​​ന​​​​​വാ​​​​​ണു രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഇ​​​​​തി​​​​​നു​​​​​പു​​​​​റ​​​​​മെ, ഒ​​​​​രു ദ​​​​​ശ​​​​​ല​​​​​ക്ഷം യു​​​​​വാ​​​​​ക്ക​​​​​ൾ​​​​​ക്ക് എ​​​​​ഐ, അ​​​​​ഡ്വാ​​​​​ൻ​​​​​സ്ഡ് മാ​​​​​നു​​​​​ഫാ​​​​​ക്ച​​​​​റിം​​​​​ഗ്, ന്യൂ ​​​​​എ​​​​​ന​​​​​ർ​​​​​ജി വെ​​​​​ഹി​​​​​ക്കി​​​​​ൾ​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ അ​​​​​ധി​​​​​ക പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ൽ​​​​​കാ​​​​​നും ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ടു​​​​​ന്നു​​​​​ണ്ട്.

Latest News

Corehub Up